മൈക്കാവ് കല്ലന്ത്രമേട് റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണം..

കോടഞ്ചേരി:മൈക്കാവ് കല്ലന്ത്രമേട് റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ. താമരശ്ശേരി കോടഞ്ചേരി റോഡിൽ മൈക്കാവ് മുതൽ കല്ലന്ത്രമേട് വരെ റോഡിന്റെ പണി ആരംഭിച്ചിട്ട് ഏകദേശം മൂന്ന് വർഷത്തോളം ആകുന്നു. ആദ്യം കരാർ എടുത്ത കരാറുകാരൻ ഏറ്റെടുത്ത രണ്ട് കലുങ്ങിന്റെ നിർമ്മാണം 9 മാസം കൊണ്ട് പൂർത്തിയാക്കി. തുടർന്ന് പൊതുമരാമത്ത് വകുപ്പ് പുതിയ കരാറുകാരന് കൊടുത്തിട്ട് ഒരു വർഷത്തിൽ അധികമാകുന്നു. ഏകദേശം മൂന്നു കിലോമീറ്റർ ദൂരം വരുന്ന 5.5 മീറ്റർ വീതിയുള്ള ഈ റോഡിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
റോഡിൽ പല ഭാഗത്തും വൻ ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ വെള്ളം കെട്ടി നിന്ന് പല ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. പുതിയ കരാറുകാരൻ വട്ടൽ കുരിശുപള്ളിക്ക് സമീപം ഇപ്പോൾ നിർമ്മിച്ച കലുങ്കിന്റെ നിർമ്മാണം ഒരു ഭാഗം മാസങ്ങൾ ആയിട്ട് മുടുങ്ങിക്കിടക്കുകയാണ്. ഇപ്പോൾ വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. തിരുവമ്പാടി എംഎൽഎ സി കെ കാസിം ആവശ്യപ്പെട്ടിട്ട് പോലും കരാറുകാർ മൂന്നു കിലോമീറ്റർ ദൂരമുള്ള ഈ റോഡിന്റെ പണി മെല്ലെ പോക്ക് തുടരുകയാണ്.



