
ഓമശ്ശേരി:ഓമശ്ശേരിഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രാഷ്ട്രീയ,സാമൂഹിക, യുവജന, സാംസ്കാരിക, വ്യാപാരി പ്രതിനിധികളുടെ യോഗം ചേർന്നു.കടകളുടെയും ടർഫുകളുടെയും പ്രവർത്തന സമയത്തിൽ യന്ത്രണം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ നടപ്പാക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു.
ഓമശ്ശേരിയിലെ കടകൾ രാവിലെ 5 മണിക്ക് മുൻപു തുറക്കാൻ പാടില്ല.രാത്രി 11നു കടകൾ അടയ്ക്കാനും
ടർഫുകൾ രാത്രി 11ന് ശേഷം പ്രവർത്തിക്കാൻ പാടില്ലെന്നും, ലോഡ്‌ജുകളിലും ക്വാർട്ടേഴ്‌സുകളിലും മുറി എടുക്കുന്നവരുടെ ആധാർ കാർഡിന്റെ പകർപ്പ് സൂക്ഷിക്കണമെന്നും
ബേക്കറികളിലും കൂൾബാറുകളിലും പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും തീരുമാനമെടുത്തു.
ഈ തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസ് സംവിധാനം ശക്തമാക്കും.



