LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഐ എച്ച് ആർ ഡി യിൽ വീണ്ടും പ്രതീക്ഷ ;എം എൽ എ യും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.അടുത്ത വർഷം മുതൽ പുതിയ കോഴ്സ്.

മുക്കം: രണ്ട് പതിറ്റാണ്ടോളം കാലം നിരവധി വിദ്യാർത്ഥികൾക്ക് ആശ്രയമായി പ്രവർത്തിച്ച ഐ എച്ച് ആർ ഡി കോളേജിൻ്റെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടിയാവുന്നു. ഇതിൻ്റെ ഭാഗമായി ഐഎച്ച്ആർഡി ഡയറക്ടർ, സി പാസ് ഡയറക്ടർ തുടങ്ങിയവർ സി കെ കാസിം എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണുമായി എം എൽ എ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ: എം.വി രാജേഷ്, സി.പാസ് ഡയറക്ടർ ജെയ്മോൻ ജേക്കബ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയത്. കെട്ടിടവും പരിസരവും ഏറെ നേരം പരിശോധിച്ച സംഘം പുതിയ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉറപ്പും നൽകി.ആധുനിക കാലഘട്ടത്തിന് അനുസൃതമായ കോഴ്സുകൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്നും മെഡിക്കൽ രംഗത്തത് നഴ്സിംഗ് കോളേജ് ഉൾപ്പെടെ പരിഗണനയിലുണ്ടന്നും ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ: എം.വി രാജേഷ് പറഞ്ഞു.അടുത്ത വർഷത്തോടെ പുതിയ കോഴ്സ് പ്രതീക്ഷിക്കാമെന്നും ഇത്തരമൊരു സ്ഥാപനം നിലനിർത്തേണ്ടത് നാടിൻ്റെ ആവശ്യമാണന്നും സി.കെ കാസിം എം എൽ എ പറഞ്ഞു.കാരശ്ശേരി ഗ്രാമപഞ്ചായത്ത് ജി.അബ്ദുൽ അക്ബർ, അംഗങ്ങളായ ജംഷിദ് ഒളകര, എം.പി ജാഫർ, സി.കെ വിജീഷ്, അമീന ബാനു, സീനത്ത് കവണഞ്ചേരി, ഹസീന ബഷീർ,ബ്ലോക്ക് പഞ്ചായത്തംഗം മുനീർ ആലുങ്ങൽ, സമാൻ ചാലൂളി,തുടങ്ങിയവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.18 വർഷക്കാലം പ്രവർത്തിച്ച സ്ഥാപനം അടച്ചു പൂട്ടിയത് വലിയ വിവാദമായിരുന്നു.ഇക്കഴിഞ്ഞഒക്ടോബർ ഒന്നു മുതൽ സ്ഥാപനം അടച്ച് പൂട്ടിയ നിലയിലായിരുന്നു.ജീവനക്കാരെയെല്ലാം പറഞ്ഞയച്ചു .പ്രിൻസിപ്പലിന് വാഴക്കാട് ഐ.എച്ച്.ആർ.ഡി.കോളേജിലേക്ക് സ്ഥലം മാറ്റവും നൽകി .2008 ആരംഭിച്ച കോളേജിന് പുതിയ കെട്ടിടം അനുവദിച്ചപ്പോഴും നിർമ്മാണം കഴിഞ്ഞു അവിടേക്ക് മാറ്റുന്നത് സംബന്ധിച്ചും കോളേജ് റൂട്ടിൽ ബസ്സുകൾ ആരംഭിക്കുന്നത് സംബന്ധിച്ചും ഒട്ടേറെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളും സമരങ്ങളും ഒക്കെ ഉണ്ടായ സ്ഥാപനമാണ് ഇപ്പോൾ പ്രവർത്തനം തന്നെ നിർത്തിയത് .ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ വിദ്യാർഥികൾ എത്താതായതാണ് പ്രവർത്തനം നിലയ്ക്കാൻ പ്രധാന കാരണമായത്.14 വർഷത്തോളം നോർത്തു കാരശ്ശേരിയിലെ വാടക ക്കെട്ടിടത്തിൽ ആയിരുന്നു കോളേജ് പ്രവർത്തിച്ചുവന്നത് .കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് സൗജന്യമായി കിട്ടിയ 1.20 ഏക്കറിലാണ് സി. മോയിൻകുട്ടി എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുംരണ്ടരക്കോടി അനുവദിച്ച് കെട്ടിടം നിർമിച്ചത്. കെട്ടിടം നിർമ്മിച്ച് ആറു വർഷത്തിനുശേഷം 2023 ൽ ആണ് വാടകക്കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത് .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com