KODANECHERYLOCAL NEWS

‘പണി തീർന്നു’- കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞു

മൂന്ന്‌ വർഷമെടുത്ത് പണിത കണ്ണോത്ത്- ഈങ്ങാപ്പുഴ റോഡാണ് ഇടിഞ്ഞത്

കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം ആകുമ്പോഴേക്കും പൊതുമരാമത്തിന്‍റെ കണ്ണോത്ത് ഈങ്ങാപ്പുഴ റോഡ് ഇടിഞ്ഞ് തകർന്നു. കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്. പൊതുമരാമത്ത് 7.5 കോടി മുടക്കി നവീകരിച്ച റോഡിനാണീ ദുരവസ്ഥ.മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച റോഡ് കഴിഞ്ഞ ജൂൺ 10നാണ് ജനങ്ങൾക്ക് തുറന്നു കൊടുത്തത്. കരാറുകാരുടെ അനാസ്ഥയ്‌ക്കെതിരെ നിരവധി സംഘടനകൾ പ്രതിഷേധം നടത്തിയതിനുശേഷമാണ് റോഡ് തുറന്നത്. ആദ്യം കരാർ എടുത്ത കമ്പനി ഒഴിവായി പോയതിനുശേഷം രണ്ടാമത് എടുത്ത കമ്പനിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ഇന്ന് രാവിലെ 9 മണിയോടെ കൂടിയാണ് റോഡ് ഇടിഞ്ഞുതാഴുന്നത്. റോഡിന്റെ ഈ ഭാഗത്ത് കെട്ട് തള്ളിയതിനെ തുടർന്നാണ് റോഡ് തകർന്നത്. നിലവിൽ ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com