NewsTHIRUVAMBADY

തിരുവമ്പാടി കുടുംബശ്രീ സി ഡി എസിന്റെ ഓണ വിപണനമേള സമാപിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സംഘടിപ്പിച്ച ഓണ വിപണനമേള സമാപിച്ചു. വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ച വിപണമേളയുടെ സമാപന ദിവസമായി ഇന്ന് സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് സമാപന പരിപാടികളുടെ ഉദ്ഘാടനവും, സമ്മാനവിതരണവും നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എ അബ്ദുറഹ്മാൻ, സ്ഥിരം സമിതി അധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, പഞ്ചായത്ത്‌ അംഗം ബിന്ദു ജോൺസൺ, അസിസ്റ്റന്റ് സെക്രട്ടറി മനോജ്‌, സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ്‌, വൈസ് ചെയർപേഴ്സൺ ഷിജി ഷാജി, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com