LOCAL NEWS

മണൽവയലിന്റെ അക്ഷരമുറ്റത്ത് പ്രവേശനോത്സവം

മണൽവയൽ: വേനലവധിക്ക് ശേഷം എ.കെ.ടി.എം.എൽ.പി സ്കൂൾ വീണ്ടും ഇന്നലെ തുറന്നു.
പിടിഎ പ്രസിഡണ്ട് അഷ്റഫ് കെ.ടി അധ്യക്ഷനായ സ്കൂൾ പ്രവേശനോത്സവം വാർഡ്മെമ്പർ ശ്രീ.ഷിജു ഐസക് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സജീവ്. ടി സ്വാഗതവും മാനേജർ പി.ഡി ഹുസൈൻകുട്ടിഹാജി മുഖ്യപ്രഭാഷണവും നടത്തി. യോഗത്തിൽ അധ്യാപകരായ ഷംസീർ ടി.ടി, സാബു എൻ ജി,നവാസ് യു.പി, സീനത്ത്Tഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കലാരൂപങ്ങളുടെ അകമ്പടിയോടെ സമ്മാനങ്ങൾ നൽകിക്കൊണ്ടാണ് നവാഗതരെ സ്വീകരിച്ചത്.ശേഷം സ്റ്റേജിൽ കുരുന്നുകളുടെ കലാപരിപാടികൾ അരങ്ങേറി. റസിയ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് മധുര വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com