LOCAL NEWSNews

എസ്. എസ് എൽ. സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിക്കൊണ്ട് വീണ്ടും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ

തിരുവമ്പാടി: പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കോവിഡ് പ്രതിസന്ധികളെ മറികടന്ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ വീണ്ടും വിജയകിരീടം കരസ്ഥമാക്കി.

കുട്ടികളുടെ കഠിനാധ്വാനത്തിലൂടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെയുമാണ് തിളക്കമാർന്ന വിജയം നേടിയെടുക്കാനായത്.
326 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ നൂറു ശതമാനം വിജയം നേടിക്കൊണ്ട് 326 പേരും വിജയിക്കുകയും 44 ഫുൾ A+ നേടിയെടുത്തുകൊണ്ട് തിളക്കമാർന്ന വിജയം നേടിയെടുക്കാനും സ്കൂളിന് സാധിച്ചു.

കോവിഡ് പ്രതിസന്ധികൾക്കിടയിലും ശാരീരികവും മാനസികവുമായി പ്രയാസം അനുഭവിച്ച നിരവധി കുട്ടികളെ വ്യക്തിഗതമായ ശ്രദ്ധ നല്കിക്കൊണ്ടാണ് ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ സജജരാക്കിയത്. വിദ്യാർത്ഥികളുടെയും , രക്ഷിതാക്കളുടെയും , അധ്യാപകരുടെയും , മാനേജ്മെന്റിന്റെയും ഒത്തൊരുമിച്ച പ്രവർത്തനത്തിലൂടെ സേക്രഡ് ഹാർട്ട് ഹൈസ്ക്കൂൾ മലയോര ഗ്രാമത്തിലെ തന്നെ മികച്ച വിദ്യാലയമായി . ചരിത്ര വിജയം നേടിക്കൊണ്ട്. നാടിനു തന്നെ അഭിമാനമായി മാറി…

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com