KOODARANCHINews

മലയോരഹൈവേ: പൊതുകിണർ നികത്തി; ബദൽസംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ

തിരുവമ്പാടി : മലയോരഹൈവേ നിർമാണത്തിന്റെ ഭാഗമായി പൊതുകിണർ നികത്തിയതിനെതിനെതിരേ നാട്ടുകാർ. കൂടരഞ്ഞി പഞ്ചായത്തിലെ മേലേ കൂമ്പാറ റോഡരികിലെ കിണറാണ് പൂർണമായും മണ്ണിട്ടുനികത്തിയത്. കക്കാടംപൊയിൽ റോഡിലാണിത്. വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്.

പത്തോളം കുടുംബങ്ങൾ കാലങ്ങളായി ഈ പൊതുകിണറിനെയാണ് ആശ്രയിക്കുന്നത്.കക്കാടംപൊയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളടക്കം യാത്രക്കാരും കിണർ ആശ്രയിക്കാറുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ബദൽസംവിധാനം അടിയന്തരമായി ഒരുക്കണമെന്ന് പ്രദേശവാസിയായ വെള്ളിലത്തൊടി അബ്ദുൽ സലാം ആവശ്യപ്പെട്ടു.മലയോരഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിന്റെ ഭാഗമായുള്ള പ്രവൃത്തിയാണ് നടക്കുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിതെന്നും പഞ്ചായത്ത് പദ്ധതികൾക്ക് ശ്രമം നടക്കുന്നതായും വാർഡ് മെമ്പർ ബിന്ദു ജയൻ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com