
പുല്ലുരാംപാറ : വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു..വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ജെയ്സൺ മണിക്കൊമ്പേൽ പതാക ഉയർത്തി.തുടർന്ന് ജെയ്സൺ മണിക്കൊമ്പേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജന: സെക്രട്ടറി സിബി കീരംപാറയിൽ, ട്രെഷറർ ജസ്റ്റിൻ ബെനഡിക്റ്റ്, വനിതാ വിംങ്ങ് യൂണിറ്റ് പ്രസിഡണ്ട് അബിത സണ്ണി, കെ.എ.കുഞ്ഞിമൊയ്തീൻ, അബ്ദുറഹ്മാൻ മുണ്ടോടൻ എന്നിവർ പ്രസംഗിച്ചു..എസ് എസ് എൽ സി യ്ക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്ക് മൊമന്റോയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.തുടർന്ന് പായസ വിതരണവും നടത്തി.



