LOCAL NEWS

മാവൂർ-കൂളിമാട്-എരഞ്ഞിമാവ് റോഡിൽ വിജിലൻസ് പരിശോധന നടത്തി

മാവൂർ : ഊട്ടിയിലേക്കുള്ള ഹ്രസ്വദൂരപാതയായ മാവൂർ-കൂളിമാട്-എരഞ്ഞിമാവ് റോഡിൽ വിജിലൻസ് ആൻഡ്‌ ആന്റികറപ്ഷൻ വിഭാഗം വ്യാഴാഴ്ച പരിശോധന നടത്തി.എട്ട്‌ സെന്റീമീറ്റർ കനംവേണ്ടിയിരുന്ന ടാറിങ്ങിന് പൊളിഞ്ഞഭാഗത്ത് നാലു സെന്റീമീറ്റർ കനംമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് പി.ടി. അസീസ് വിജിലൻസ് ആൻഡ്‌ ആന്റികറപ്ഷൻ വിഭാഗത്തിന് പരാതിനൽകിയിരുന്നു. തുടർന്നാണ്‌ കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ മാവൂർ മുതൽ എരഞ്ഞിമാവ് വരെയുള്ള റോഡിലെ പലഭാഗങ്ങളിലായി പരിശോധന നടത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com