LOCAL NEWSNews

കൂമ്പാറ ഹോമിയോ ഡിസ്പെൻസറി: പഴയകെട്ടിടം സംരക്ഷിക്കണമെന്ന് ആവശ്യം

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ഗവ. ഹോമിയോ ഡിസ്‌പെൻസറിയുടെ പഴയ കെട്ടിടം ഉപയോഗശൂന്യമായി നശിക്കുന്നു. സമീപത്തായി പണിത പുതിയ കെട്ടിടത്തിലേക്ക് ആശുപത്രി മാറ്റിയിട്ട് രണ്ടുവർഷമായി. വലിയ കേടുപാടുകൾ ബാധിക്കാത്ത പഴയകെട്ടിടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.

വിശാല സൗകര്യത്തോടെയുള്ള കെട്ടിടമാണ് കരുതലിന്റെ തണലിന് കാതോർത്തുകഴിയുന്നത്. ഓടുപാകിയതാണ് ഈ കെട്ടിടം. സമീപത്തെ വൻമരത്തിലെ ചില്ലകൾ ഒടിഞ്ഞുവീണ് ഓടുകളും കഴുക്കോലുകളും തകർന്നുകൊണ്ടിരിക്കുകയാണ്. കിടത്തിച്ചികിത്സയ്ക്കോ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സിനോ മറ്റോ ഉപയോഗപ്പെടുത്താവുന്ന കെട്ടിടമാണ് ഉപയോഗശൂന്യമായി നശിക്കുന്നത്. കൂമ്പാറ അങ്ങാടിയുടെ ഹൃദയഭാഗത്താണ് കെട്ടിടം.

പഞ്ചായത്ത് അധീനതയിലുള്ള പത്തുസെന്റ് ഭൂമിയിലാണ് രണ്ടുകെട്ടിടങ്ങളും. മരംമുറിച്ചു ഭീഷണി ഒഴിവാക്കലാണ് ഏറ്റവുംപ്രധാനം. ഈ ആവശ്യമുന്നയിച്ച് ഒന്നരമാസംമുമ്പ് സാമൂഹികപ്രവർത്തകൻ കടക്കാടൻ ഹംസ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഡിസ്‌പെൻസറിയുടെ പഴയ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ആലോചനയുണ്ടെന്നും അടുത്ത പദ്ധതി വർഷത്തിൽ തുക വകയിരുത്തുന്നതാണെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com