KERALA NEWSNews
വയനാട്ടിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ പിതാവും മകനും മരിച്ചു

വയനാട്: പനമരത്ത് കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ പിതാവും മകനും മരിച്ചു. കൽപ്പറ്റ പെരുന്തട്ട മുണ്ടോടൻ എം.സുബൈർ (42), മകൻ മിഥജ് (12) എന്നിവരാണ് മരിച്ചത്.
ആറാം മൈൽ മാനാഞ്ചിറയിൽ വാടകയ്ക്ക് താമസിച്ചു വരുന്നവരാണിവർ. ഇന്ന് വൈകീട്ട് അഞ്ചരയോടെ പനമരം കാപ്പുംഞ്ചാലിൽ വെച്ചായിരുന്നു അപകടം. ഇരുവരുടേയും മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കു കയാണ്.



