
കോഴിക്കോട് : ദസറ ആഘോഷക്കാലത്ത് കെ.എസ്.ആർ.ടി.സി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് ആറ് അധികസർവീസുകൾ നടത്തും. പതിവ് പ്രതിദിന സർവീസുകൾക്ക് പുറമെയാണിത്. റിസർവേഷൻ തുടങ്ങി
കെ.എസ്.ആർ.ടി.സി.ക്ക് കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് നിലവിൽ ഏഴ് സർവീസുണ്ട്. കൂടാതെ അഞ്ച് സ്വിഫ്റ്റ് ബസുകളും ഉണ്ട്. മൈസൂരുവിലേക്ക് തിരുവമ്പാടി ഡിപ്പോയിൽനിന്നുള്ള ഒരെണ്ണമുൾപ്പെടെ ഒൻപത് ബസുകളുണ്ട്. എന്നാൽ, യാത്രക്കാരില്ലാത്തതിനാൽ വൈകീട്ട് നാലിനുള്ള സർവീസ് ഇപ്പോഴില്ല.
കോഴിക്കോട്ടുനിന്ന് തുടങ്ങുന്ന കെ.എസ്.ആർ.ടി.സി. രാത്രിയിൽ മുത്തങ്ങവഴി പോകുന്നില്ല. അതേസമയം തിരുവനന്തപുരം, മൂന്നാർ ഡിപ്പോകളിൽനിന്നുള്ള രണ്ട് ബസുണ്ട്. കോഴിക്കോടിന്റെ പെർമിറ്റാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്.
കർണാടക ആർ.ടി.സി. കോഴിക്കോട്ടുനിന്ന് മുത്തങ്ങവഴി ബെംഗളൂരുവിലേക്ക് രാത്രിയാത്ര നടത്തുന്നുണ്ട്. രണ്ട് പ്രീമിയം ബസുകളിൽ 95 ശതമാനം യാത്രക്കാറുണ്ടാകാറുണ്ട്.
കർണാടക ആർ.ടി.സി. ബെംഗളൂരുവിലേക്ക് ദിവസം എട്ടും മൈസൂരുവിലേക്ക് മൂന്നും ബസ് സർവീസുണ്ട്. ഇവരും ദസറക്കാലത്ത് കൂടുതൽ സർവീസ് നടത്തുന്നുണ്ട്



