LOCAL NEWSNews

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ വളർത്തുമൃഗങ്ങളെ വിതരണം ചെയ്തു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ
സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ആടും, കോഴിയും വിതരണം ചെയ്തു.

തിരുവമ്പാടി പഞ്ചായത്ത് ഉറുമി വാർഡിലെ നീലിമ കുടുംബശ്രീ അംഗങ്ങൾക്കാണ് ആടിനെയും കോഴിയെയും വിതരണം ചെയ്തത്. മൃഗസംരക്ഷണത്തിൽ ഊന്നിയുള്ള ഉപജീവന പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷൻ അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് വിതരണം നിർവഹിച്ച പരിപാടിയിൽ കുടുംബശ്രീ
സി ഡി എസ് ചെയര്പേഴ്സൺ പ്രീതി രാജീവ്‌ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌കെ എ അബ്ദു റഹ്മാൻ,, സ്ഥിരം സമിതി അധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, പഞ്ചായത്ത്‌ അംഗങ്ങളായ അപ്പു കോട്ടയിൽ, ലിസി സണ്ണി കുടുംബശ്രീസി ഡി എസ് മെമ്പർസെക്രട്ടറി മനോജ്‌ തടത്തിൽ സിഡിഎസ് മെമ്പർമാരായ സുഹറ ഇസ്മായിൽ, ഷീജ സണ്ണി,, സിഡിഎസ് അക്കൗണ്ടന്റ് ശുഭ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com