
ഈങ്ങാപ്പുഴ: സെപ്തംബർ 23
അഴീക്കോടൻ രക്ത സാക്ഷി ദിനം സമുചിതമായി ആചരിച്ചു
സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഇടതു പക്ഷമുന്നണി സംസ്ഥാന കൺവീനറുമായിരുന്ന അഴീക്കോടൻ രാഘവൻ 1972 സെപ്റ്റംബർ 23 – ന് തൃശൂരിലെ ചെട്ടിയങ്ങാടിയിൽ വെച്ച് കോൺഗ്രസ് പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്മുഖ മണിഞ്ഞ സംഘം കൊല ചെയ്യപ്പെട്ടിട്ട് 50 വർഷം പൂർത്തിയാവുകയാണ്
മലപുറത്ത് നടന്ന പ്രകടനവും അനുസ്മരണ പൊതുയോഗവും സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു സി പി ഐ (എം) താമരശ്ശേരി ഏരിയാ സെക്രട്ടറി കെ ബാബു പതാക ഉയർത്തി സി പി ഐ (എം) ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി സി വാസു കെ കെ അപ്പുക്കുട്ടി പുതപ്പാടി ലോക്കൽ സെക്രട്ടറി പി കെ ഷൈജൽ ഈങ്ങാപ്പുഴ ലോക്കൽ സെക്രട്ടറി കെ ഇ വർഗ്ഗീസ് എന്നിവർ സംസാരിച്ചു
ഏരിയാ കമ്മിയംഗം കെ സി വേലായുധൻ അദ്ധ്യക്ഷത വഹിച്ചു
സി പി ഐ (എം) മലപുറം ലോക്കൽ സെക്രട്ടറി എം ഇ ജലീൽ സ്വാഗതവും സ്വാഗത സംഘം കൺവീനർ കെ വിജയുമാർ നന്ദിയും പറഞ്ഞു



