News

മാളില്‍ യുവനടിമാര്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: മാളില്‍ യുവനടിമാര്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്കണ്ടാലറിയാവുന്ന രണ്ട് യുവാക്കള്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് പന്തീരങ്കാവ് പൊലീസിന്റെ നടപടി. പരിപാടിയുടെ തുടക്കം മുതലുള്ള മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാകും കൂടുതല്‍ നടപടികള്‍.സെപ്റ്റംബര്‍ 27ന് രാത്രി രാത്രി 9.30നു ശേഷമാണു സംഭവം. ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവര്‍ത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളില്‍ എത്തിയത്. കവാടത്തില്‍ വന്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഒമ്പത് മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചത്. തിരക്കിനിടയില്‍ തന്നോട് അതിക്രമം കാണിച്ച യുവാവിന്റെ കരണത്ത് നടി അടിക്കുകയും ചെയ്തു. ജനങ്ങള്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിന്‍വശത്തെ ലിഫ്റ്റ് വഴി ഇറങ്ങാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയാണ് കയ്യേറ്റം ഉണ്ടായത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com