LOCAL NEWSNews

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പ്രിന്‍സിപ്പാള്‍ (യോഗ്യത: പി.ജി, 5 വര്‍ഷത്തെ അധ്യാപന പരിചയം), എച്ച്.ആര്‍. മാനേജര്‍ (യോഗ്യത: പി.ജി), അസിസ്റ്റന്റ് പ്രൊഫസര്‍ (യോഗ്യത: MTTM / MBA- (Travel and Tourism), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍, ബിസിനസ്സ് ഡെവലപ്പ്‌മെന്റ് മാനേജര്‍, ബിസിനസ്സ് ഡെവലപ്പ്‌മെന്റ് അസോസിയേറ്റ്‌സ്, ട്യൂട്ടേര്‍സ് (യോഗ്യത: ബിരുദം), വെയര്‍ ഹൗസ് അസിസ്റ്റന്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, ഫീല്‍ഡ് എക്‌സിക്യൂട്ടീവ് (യോഗ്യത: +2 / ഐ.ടി.ഐ/ ഡിപ്ലോമ) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.

എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.പ്രായപരിധി 35 വയസ്. ഫോണ്‍- 0495 2370176.

അപേക്ഷ ക്ഷണിച്ചു ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ തൊഴില്‍ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്ങ്, പ്ലംബിങ്ങ് സാനിറ്റേഷന്‍ ആന്‍ഡ് ഹോം ടെക്‌നീഷ്യന്‍, ലാപ്‌ടോപ് സര്‍വീസിങ്ങ്, ടാലി അക്കൗണ്ടിംഗ് വിത് ജി.എസ്.ടി, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഡി.സി.എ, വെബ് ഡിസൈസനിങ്ങ്, ഗ്രാഫിക് ഡിസൈനിങ്ങ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ സിവില്‍സ്റ്റേഷന് എതിര്‍വശത്തുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. ഫോണ്‍: 0495 2370026, 8891370026.

അപേക്ഷ ക്ഷണിച്ചു കോഴിക്കോട് കേന്ദ്രീയ വിദ്യാലയം രണ്ടിലെ ബാല്‍വാടിക ക്ലാസുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക്- kvno2clt@gmail.com, 0495 2744200.

ഇന്റർവ്യൂ ക്ഷണിച്ചു ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട്ടും പേരാമ്പ്രയിലും പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന യുവജന കേന്ദ്രങ്ങളിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനുളള ഇന്റർവ്യൂ ഒക്ടോബർ 13 ന്  കോഴിക്കോട് സിസിഎംവൈ കേന്ദ്രത്തിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്  :04952724610,04962612454

ടെണ്ടർ ക്ഷണിച്ചു പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിത  ടെണ്ടർ ക്ഷണിക്കുന്നു.  ടെണ്ടർ ഷെഡ്യൂൾ  ലഭ്യമാകുന്ന തീയ്യതി  ഒക്ടോബർ  6  ന്  വൈകിട്ട് 5 മണിവരെ.  ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി  ഒക്ടോബർ 13 വൈകിട്ട്  5  മണി. ടെണ്ടർ തുറക്കുന്ന തീയ്യതി  ഒക്ടോബർ  17  രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക്  :0496 26308002

ടെണ്ടർ ക്ഷണിച്ചു വനിതാശിശു വികസന വകുപ്പിൻ കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിൻറ ആവശ്യത്തിലേക്കായി  ഒക്ടോബർ മാസം മുതൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്/കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ ടെൻഡറുകൾ ക്ഷണിച്ചുകൊളളുന്നു. ടെൻഡറുകൾ ഒക്ടോബർ  3  ന്  ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം  വൈകിട്ട്  3 മണിക്ക്  തുറക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2555225, 9562246485

ടെണ്ടർ ക്ഷണിച്ചു കോഴിക്കോട് ഡിടിപിസി ഓഫീസ് ആവശ്യത്തിനുവേണ്ടി സർവ്വീസ് നടത്തുന്നതിന് വാഹനത്തിന് ടെണ്ടർ ക്ഷണിക്കുന്നു. പ്രവൃത്തി കാലാവധി 11 മാസം.  ഒക്ടോബർ 1 മുതൽ ഒക്ടോബർ 13 ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ ഫോറം വിൽക്കും . ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി  ഒക്ടോബർ 14  ഉച്ചക്ക് 1 മണി. കൂടുതൽ വിവരങ്ങൾക്ക് : 04952720012

സീറ്റ് ഒഴിവ് ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ ബിസിഎ കോഴ്സിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവ് .അർഹരായ വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ  6ന് വൈകുന്നേരം 5 മണിക്കുളളിൽ കോളേജിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04902966800

ബ്രൈറ്റ്  സ്റ്റുഡന്റ് സ്കോളർഷിപ്പ് അംഗീകൃത വിദ്യാലയങ്ങൾ/യൂണിവേഴ്സിറ്റികൾ നടത്തുന്ന എസ്എസ്എൽസി മുതൽ പോസ്റ്റ് ഗ്രാജുവേഷൻ/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് റഗുലർ ആയി പഠിക്കുന്ന, കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കുറവും മുൻ അദ്ധ്യയനവർഷത്തെ പരീക്ഷയിൽ അൻപത് ശതമാനത്തിൽ കുറയാതെ മാർക്ക് ലഭിച്ച, മറ്റു സ്കോളർഷിപ്പുകൾ ലഭിക്കാത്ത വിമുക്ത ഭടൻമാരുടെ മക്കൾക്ക് സൈനിക ക്ഷേമ വകുപ്പ് മുഖേന ബ്രൈറ്റ്   സ്റ്റുഡന്റ് സ്കോളർഷിപ്പ് അനുവദിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :0495 2771881

ലേലം ചെയ്യും വടകര പോലിസ് സ്റ്റേഷൻ വളപ്പിലുള്ള  പോലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി ഒക്ടോബർ 24 ന് രാവിലെ 11  മണിക്ക് ലേലം ചെയ്യും. ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22  വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് :  0496 2523031

അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സെൻട്രലൈസ്ഡ് യു.ജി അഡ്മിഷൻ  പോർട്ടലിൽ രജിസ്ററർ ചെയ്തവർക്ക് (ചെയ്യാത്തവർക്ക്  ഇന്നു മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്). ഐ എച്ച് ആർഡിയുടെ കോളേജ് ഓഫ് അപ്ലൈഡ്  സയൻസ് അയലൂരിൽ അപേക്ഷിക്കാം. ബി എസ് സി കമ്പ്യൂട്ടർ സയൻസ് , ബി എസ് സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ. അവസാന തീയതി ഒക്ടോബർ 12 വൈകിട്ട് 4 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് : 9495069307, 8547005029 , 0492324766

അപേക്ഷ സമർപ്പിക്കണം ജീവിച്ചിരിപ്പില്ലാത്ത ഉടമകളുടെ  പേരിലുളള റേഷൻകാർഡുകൾ കൈവശം വെക്കുന്നതായും അതുപയോഗിച്ച് റേഷൻ സാധനങ്ങളും മറ്റ് ആനുകൂല്യങ്ങലും അനർഹമായി കൈപ്പറ്റുന്നതായും സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നതിനാൽ രണ്ട് ദിവസത്തിനകം ഉടമസ്ഥാവകാശം മാറ്റുന്നതിനുളള അപേക്ഷ ഓൺലൈനായി സമർപ്പിക്കണമെന്ന് വടകര സപ്ലൈ ഓഫീസർ അറിയിച്ചു.

വയോജന ദിനാഘോഷം നടത്തും ജില്ലാ സാമൂഹ്യ നീതി ഓഫീസും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും കോഴിക്കോട് ജില്ല പഞ്ചായത്തുമായി സഹകരിച്ച് ഒക്ടോബർ 1 നു രാവിലെ 10 മണി മുതൽ ജില്ലാ ആസുത്രണ സമിതി കോൺഫറൻസ് ഹാളിൽ  വയോജന ദിനാഘോഷവും വയോജന നയ പ്രഖ്യാപനവും നടത്തും. കില ഡയറക്ടർ ജനറൽ ഡോ:ജോയ് ഇളമൺ മുഖ്യാതിഥിയായിരിക്കും.  ‘യോഗയും വയോജനങ്ങളും’ , ‘വയോജന സംരക്ഷണം നിയമവും അവകാശങ്ങളും’  എന്നീ വിഷയങ്ങളിൽ വിഷയാവതരണം നടത്തും.

അപേക്ഷ ക്ഷണിച്ചു സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടോ സൗകര്യമോ ഇല്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന 50 വയസ്സിന് മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ 2022-23 വർഷത്തിൽ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ അല്ലാത്ത വിധവകളുടെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വിധവകൾ സർവ്വീസ് പെൻഷൻ / കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാകരുത്. വിധവകൾക്ക് പ്രായപൂർത്തിയായ മക്കൾ ഉണ്ടാവാൻ പാടില്ല. വിധവകളെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമ പെൻഷനുകളോ സാമൂഹ്യനീതി നടപ്പിലാക്കുന്ന മറ്റു ധനസഹായങ്ങളോ(ആശ്വാസകിരണം,സമാശ്വാസം) ലഭിക്കുന്നവരായിരിക്കരുത്. മുൻ വർഷം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്.  www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഒക്ടോബർ 20 ന് മുൻപ് ഓൺലൈൻ  അപേക്ഷ സമർപ്പിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

ധനസഹായത്തിന് അപേക്ഷ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ വഴിയോ ബാങ്കുകള്‍ വഴിയോ ധനസഹായം സ്വീകരിച്ച് വിമുക്ത ഭടന്മാര്‍, ആശ്രിതര്‍ എന്നിവര്‍ നടത്തിവരുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് വഴി ഒറ്റ തവണ ടോപ് അപ്പ് ആയി ധനസഹായം നല്‍കുന്നു. സംരംഭം മൂന്നുവര്‍ഷമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതും ലോണുകള്‍ കൃത്യമായി അടച്ചു വരുന്നതുമായവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 30-ന് മുമ്പായി കോഴിക്കോട് ജില്ല ഓഫീസില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് : 0495 2771881.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com