LOCAL NEWSNews
കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപമുണ്ടായ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലാളൂര്‍ തച്ചൂര്‍ താഴം ചാത്തോത്ത് ആലിക്കുട്ടിയുടെ മകന്‍ അഫ് ലഹ് (26) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം. അഫ്ലേഹിന്റെ സ്‌കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഫ് ലഹ് യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. എസ് വൈ എസ് നരിക്കുനി സോൺ സാന്ത്വനം എമർജൻസി വളണ്ടിയർ ടീം അംഗവും പുല്ലാളൂർ സർക്കിൾ ഒലിവ് ടീം കൺവീനറുമായിരുന്നു



