LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ ഇന്ന് (02-03-2023); അറിയാൻ

ഗതാഗത നിയന്ത്രണം മാവൂർ ∙ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര–പരിയങ്ങാട് റോഡിൽ തോട്ടുമുക്ക് മുതൽ പരിയങ്ങാട് വരെയുള്ള ഭാഗത്ത് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഏതാനും ദിവസം ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പെരുവയൽ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

അപേക്ഷ ക്ഷണിച്ചു: വടകര ∙ ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ നഗരസഭ ബഹിരാകാശ പഠന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിൽ പ്രവേശനത്തിനു വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മാർച്ചിൽ ആരംഭിക്കുന്ന രണ്ടാമത്തെ ബാച്ചിലേക്ക് എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. എട്ടാം ക്ലാസ് വിദ്യാർഥികളെ ലക്ഷ്യം വച്ചാണ് പാഠ്യ പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.

പ്രവേശന പരീക്ഷ 10 ന് 3 ന് സ്കൂളിൽ നടക്കും. കോഴ്സ് സൗജന്യമാണ്. താൽപര്യമുള്ളവർ സ്കൂളിലെ ഹയർ സെക്കൻഡറി ഓഫിസിലോ ഫോൺ നമ്പറിലോ ബന്ധപ്പെടണം. 9447060403.

മെഡിക്കൽ ഓഫിസർ, നഴ്സ്,ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ കോഴിക്കോട് ∙ കോർപറേഷൻ എഫ്എച്ച്സി, സിഎച്ച്സികളിൽ സായാഹ്ന ഒപിയിലേക്കു മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. വിവരങ്ങൾക്ക് www.kozhikodecorporation.lsgkeral.gov.in.

കേൾവി പരിശോധനാ ക്യാംപ് നാളെ കോഴിക്കോട് ∙ ലോക കേൾവി ദിനമായ നാളെ കോഴിക്കോട് അസെന്റ് ഇഎൻടി ആശുപത്രിയിൽ കേൾവിദിന സംഗമവും കേൾവി പരിശോധനാ ക്യാംപും നടത്തും. പകൽ 9 .30 മുതൽ 4 .30 വരെയാണു ക്യാംപ്. വിവരങ്ങൾക്കു: 9072663382

ചുമതല നൽകികോഴിക്കോട് ∙ അഡിഷനൽ ഡിഎംഒ ഡോ.എ.പി.ദിനേശ് കുമാറിനു ജില്ലാ മെഡിക്കൽ ഓഫിസറുടെ ചുമതല നൽകി. അദ്ദേഹം ഇന്നലെ ചുമതലയേറ്റു. കാസർകോട് ഡിഎംഒ, വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പ്രാണായാമ യജ്ഞംകോഴിക്കോട്∙ ശിവാനന്ദ സ്കൂൾ ഓഫ് യോഗ ചാരിറ്റബിൾ ട്രസ്റ്റ് 14 മുതൽ 18 വരെ ഗാന്ധിഗൃഹത്തിൽ പ്രാണായാമ യജ്ഞം നടത്തും. രാവിലെ 6.30 മുതൽ 8 വരെയും വൈകിട്ട് 5.30 മുതൽ 7 വരെയുമായി രണ്ടു ബാച്ചുകളായിട്ടാണ് ക്ലാസ്. ശിവാനന്ദ സ്കൂൾ ഓഫ് യോഗ ഡയറക്ടർ യോഗാചാര്യ മടാമ്പാട്ട് സുരേന്ദ്രനാഥ് യജ്ഞത്തിനു നേതൃത്വം നൽകും. പ്രവേശനം സൗജന്യം. 10 ന് അകം പേര് റജിസ്റ്റർ ചെയ്യണം. 9895135590

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com