
കോടഞ്ചേരി: സെൻ്റ് ജോർജ്ജ് എച്ച് എസ് എസ് വേളംകോട് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ, ശാരീരികമായും മാനസികമായും വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആശ്വാസവും പിന്തുണയുമായെത്തി.
“നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളുമുണ്ട് കൂടെ ” എന്ന ഉറപ്പോടെ സമ്മാനവുമായി കടന്നുവന്ന എൻഎസ്എസ് വോളണ്ടിയേഴ്സിനെ സന്തോഷത്തോടെയാണ് കുടുംബാംഗങ്ങൾ സ്വീകരിച്ചത്. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, മാനേജ്മെൻറ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമ എസ് ഐ സി , ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ എന്നിവർ നേതൃത്വം നൽകി.
ക്വിസ് പ്രോഗ്രാം നടത്തി.
ലഹരി വിരുദ്ധ ക്യാമ്പയിൻ്റ ഭാഗമായി ‘ബോധ്യം 2022’ എന്ന പേരിൽ ക്വിസ് പ്രോഗ്രാം നടത്തപ്പെട്ടു . ലഹരിപദാർത്ഥങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ പറ്റിയും ലഹരി ഉപയോഗിക്കുന്നവർക്കെതിരെ ഉണ്ടാവുന്ന നിയമം നടപടികളും ലഹരി ഉപയോഗം സമൂഹത്തിൽ ഉണ്ടാകുന്ന മാനസിക ശാരീരിക വെല്ലുവിളികളെ പറ്റിയും ലഹരിക്കെതിരെ സർക്കാർതലത്തിൽ നടപ്പാക്കി വരുന്ന പദ്ധതികളെപ്പറ്റിയും കുട്ടികളിൽ ബോധ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് പ്രോഗ്രാം നടത്തപ്പെട്ടത്. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ , അധ്യാപകർ എന്നിവർ നേതൃത്വം നൽകി.



