LOCAL NEWSNews

മുക്കം ഫെസ്റ്റ്:1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു

മുക്കം:മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയോരത്തിന്റെ സാംസ്കാരിക – വ്യാപാര ഉത്സവമായ മുക്കം ഫെസ്റ്റ് ഡിസംബർ അവസാനം നടക്കും.ഇരുവഞ്ഞിപുഴയുടെ തീരത്ത് അഗസ്ത്യൻമുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ഇത്തവണ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ കാർഷിക വ്യാവ സായിക പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, പുഷ്പ- ഫല സസ്യ പ്രദർശനം പുതിയ കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, വാഹന പ്രദർശനം , പെറ്റ് ഷോ ,വിവിധയിനം പക്ഷികളുടെ പ്രദർശനം ,ഭക്ഷ്യമേള തുടങ്ങിയവ ഫെസ്റ്റിൻ്റെ ഭാഗമായി ഉണ്ടാകും.പ്രളയവും കോവിഡ് മഹാമാരിയും തീർത്ത ചെറിയ ഇടവേളക്ക് ശേഷം നടക്കുന്ന ഫെസ്റ്റ് പൂർവ്വാധികം മനോഹരമായി നടത്താൻ 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ സ്വാഗത സംഘം രൂപീകരണ യോഗം ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർ മാൻ പി.ടി ബാബു അധ്യക്ഷനായി.മുൻ എം.എൽ.എ ജോർജ് എം തോമസ്,അഗ്രോ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ചെയർമാൻ വി കുഞ്ഞാലി,കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്,മുക്കം മുഹമ്മദ്, ടി വിശ്വനാഥൻ, ഇ രമേശ് ബാബു, മാത്യു ചെമ്പോട്ടിക്കൽ, അലി അക്ബർ,സി.ടി നളേശൻ, ടാർസൻ ജോസ്,അഡ്വ.കെ.പി ചാന്ദ്നി,സി.ടി രജിത, കെ ഷാജി കുമാർ,വി.പി ജമീല,വി അബ്ദുള്ള കോയ ഹാജി, എം ഗോവിന്ദൻ കുട്ടി,ദിപു പ്രേംനാഥ്, പ്രജിത_ _പ്രദീപ് എന്നിവർ സംസാരിച്ചു.വി.കെ വിനോദ്സ്വാഗതം പറഞ്ഞു.ഭാരവാഹികൾ :ലിൻ്റോ ജോസഫ് എംഎൽഎ(ചെയർമാൻ), വി കെ വിനോദ് (ജനറൽ കൺവീനർ), പി ടി ബാബു (ട്രഷറർ).വിവിധ സബ് കമ്മിറ്റിയേയും തെര ഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com