
2021-22 അധ്യായന വർഷത്തെ മികച്ച സ്കൂൾ പ്രവർത്തങ്ങൾക്ക് മലയാള മനോരമ ഏർപ്പെടുത്തിയ നല്ല പാഠം” എ പ്ലസ് ” പുരസ്‌കാരം പുല്ലുരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിന് ലഭിച്ചു.നല്ലപാഠം കോർഡിനേറ്റർ അജി ജോസഫ് മജീഷ്യൻ ഗോപിനാഥ് മുതുകാടിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.പെൻ ബിൻ പദ്ധതി,കോവിഡാനന്തര പ്രവർത്തങ്ങൾ,സ്കൂൾ വളപ്പിലെ പച്ചക്കറി കൃഷി,തേനീച്ച കൃഷി, മീൻ വളർത്തൽ, പച്ചത്തുരുത്ത്,വായനാ വസന്തം,കാൻസർ രോഗികൾക്ക് മുടി നൽകിയ”കേശദാനം മഹാദാനം”, പോഷൺ അഭിയാൻ തുടങ്ങിയ വ്യത്യസ്തമായ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.



