
മുക്കം. വരും ദിവസങ്ങളിൽ നടക്കാൻ പോവുന്ന സബ് ജില്ല മുതൽ സംസ്ഥാനതലം വരെയുള്ള സ്കൂൾ കലോത്സവങ്ങളിൽ നിലവിലുള്ള തൽസ്ഥിതി തുടരണമെന്ന് കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷൻ മുക്കം ഉപജില്ലാ കമ്മിറ്റി ആവശ്യപെട്ടു. നിലവിലുള്ള സ്കൂൾ കലോത്സവ മാന്വൽ പ്രകാരം അറബി, സംസ്കൃതം ഭാഷ പഠിക്കുന്ന കുട്ടികൾക്ക് ജനറൽ വിഭാഗത്തിൽ വ്യക്തിഗത ഇനങ്ങളിൽ മൂന്നും ഗ്രൂപ്പിനങ്ങളിൽ രണ്ടും അതോടു കൂടെ അറബി, സംസ്കൃത മത്സരങ്ങളിലും ഇതേ അനുപാദത്തിൽ പങ്കെടുക്കാമായിരുന്നു.
എന്നാൽ 2022 ഒക്:14 ന് ഇറങ്ങിയ പുതിയ ഉത്തരവ് പ്രകാരം രണ്ടിൽ ഏതെങ്കിലുമൊരു മേളയിൽ ഒരു കുട്ടി ഗ്രൂപ്പടക്കം 5 ഇനങ്ങളിൽ പങ്കെടുത്തു കഴിഞ്ഞാൽ ഇതര മേളയിൽ അവസരം നഷ്ടപെടുകയാണ്. ഇത് അറബി, സംസ്കതം ഭാഷ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച് വലിയ നഷ്ടമാണ് വരുത്തുക.നിലവിലുള്ള മാന്വലിനനുസരിച്ച് സ്കൂളുകളിൽ കലോത്സവങ്ങൾ സെപ്തമ്പറിൽ തന്നെ നടന്നു കഴിഞ്ഞതിനാൽ വൈകി വന്ന പുതിയ നിർദ്ദേശം വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.ഇത് മൂലം സബ് ജില്ല തലം മുതൽ സംസ്ഥാന തലം വരെ എത്തിച്ചേരാവുന്ന മിടുക്കരായവർക്കുള്ള അവസരം ഇല്ലാതാവുന്നു.ഇത് ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും ഈ ഉത്തരവ് തിരുത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും മുക്കം ഉപജില്ലാ യോഗം മുന്നറിയിപ്പ് നൽകി.കെ.എ.ടി.എഫ് സംസ്ഥാന കൗൺസിലർ അബ്ദുൽ റഷീദ്ഖാസിമി, ജില്ലാ ട്രഷറർ പി.കെ ഹഖീം മാസ്റ്റർ കളൻ തോട്, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് പി.പി ഹംസ മാസ്റ്റർ, അബ്ദുൽ മജീദ് എള്ളങ്ങൽ, റഫീഖ് പൊയിൽക്കര, ഹബീബ് കൊടിയത്തൂർ, സീനത്ത് ബി.കെ,ഹൈറുന്നീസ തോട്ടുമുക്കം ,ഷമീമ ആനയാംകുന്ന് എന്നിവർ സംസാരിച്ചു



