
വേനപ്പാറ:മലയോര മേഖലയുടെ കായിക വികസനം ലക്ഷ്യമാക്കി വേനപ്പാറ കേന്ദ്രമാക്കിക്കൊണ്ട് സ്പോർട്സ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.എം ജോസഫ് മുഖ്യാഥിതിയായിരുന്നു.
ഹോളിഫാമിലി സ്കൂൾ മാനേജർ റവ.ഫാ.സൈമൺ കിഴക്കേക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ ജെ .തങ്കച്ചൻ, എഡ്വേർഡ് പി.എം, സി ബി തോമസ്, മൈമൂന സി.എച്ച്, ബോബി ജോർജ്, ജെയിംസ് ജോഷി, സിമി ഗർവ്വാസീസ്
മാസ്റ്റർ ഷാമിൽ ബാബു, എന്നിവർ പ്രസംഗിച്ചു



