LOCAL NEWSNewsTHIRUVAMBADY

അറീന 2022 :ജനചേതനയാൽ നാടിൻ അരങ്ങുണർന്നു.

തിരുവമ്പാടിയുടെ സാംസ്കാരികോത്സവത്തിനു പ്രൗഢ ഗംഭീരമായ തുടക്കം.അറീന 2022 എന്ന നാടകസർഗോത്സവ വേദിയിൽ പ്രത്യേകം സജ്ജീകരിച്ച പവലിയനിൽ ഹംസ പിലാക്കലിന്റെ ചിത്ര പ്രദർശനം – ഹംസവർണ്ണം,ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.അഞ്ചു വർഷം മുമ്പ് വിട പറഞ്ഞ പ്രിയ ചിത്രകാരൻ ഹംസയുടെ ലഭ്യമായ കുറച്ചു ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പ്രതിഭാശാലിയായ ആ കലാകാരന്റെ സർഗവൈഭവം വിളിച്ചോതുന്ന ചിത്രങ്ങൾക്കു മുമ്പിൽ അനുവാചകർ സ്മരണാഞ്ജലികളോടെ വിസ്മയം പൂണ്ടു നിന്നു .

പ്രശസ്ത ഗായകൻ വി.ടി മുരളി ജനചേതനയുടെ ഉദ്ഘാടന വിളക്ക് തെളിയിച്ച സമ്മേളനത്തിൽ എം.എൽ. എ ലിന്റോ ജോസഫ് അധ്യക്ഷനായി. മുഹമ്മദ് പേരാമ്പ്ര നാടകോത്സവപ്പതിപ്പ് പ്രകാശനം ചെയ്തു.അപ്പുണ്ണി ശശി ജനചേതനയ്ക്ക് അഭിവാദ്യങ്ങളേകി.സിഗ്നി ദേവരാജ് വരച്ച ചിത്രങ്ങൾ ശിവദാസ് പൊയിൽക്കാവിനും വി.ടി.മുരളിക്കും സമ്മാനിച്ചു.പി.ടി. അഗസ്റ്റിൻ, നജ്മാ ഇഖ്ബാൽ ,ജോളി ജോസഫ് , കെ.എം ഷൗക്കത്തലി, ഡോ. ജയിംസ് പോൾ എന്നിവർ സംസാരിച്ചു.പുസ്തക പ്രദർശനവും ആരംഭിച്ചു.വൈകുന്നേരം 6 മണി മുതൽ അരങ്ങേറിയ മൂന്നു നാടകങ്ങളെയും KPAC വിൽസൺ പരിചയപ്പെടുത്തി.ആവിഷ്കാരത്തിന്റെ പുത്തൻ രീതികളുമായി മഞ്ജുളന്റെ കൂനൻ അരങ്ങ് നിറഞ്ഞപ്പോൾ അഭിനയത്തിന്റെ പകർന്നാട്ടം കൊണ്ട് അപ്പുണ്ണി ശശി ചക്കരപ്പന്തൽ തീർത്തു. മുഹമ്മദ് പേരാമ്പ്രയെന്ന നടന്റെ ശരീര ഭാഷ കൊണ്ട് സ്നേഹമരം വളർത്തിയെടുത്ത ‘പച്ചമാങ്ങ, കളിച്ചു തീരുമ്പോൾ രാത്രി 10.30.നാടിനായി സാർത്ഥകമായ ഒരു പകലും രാവുമൊരുക്കിയതിൽ സഹകരിച്ച നാട്ടുകാരാണ് ഇനി ജനചേതന .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com