
കൂടരഞ്ഞി: സെന്റ് സെബാസ്‌റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ കേരളപ്പിറവിദിന ‘ത്തോടനുബന്ധിച്ച് നടന്ന ‘കേരളീയം 2022 ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂൾ അങ്കണത്തിൽ ചെടികൾ ഉപയോഗിച്ച് രൂപകല്പന ചെയ്ത ‘ കേരളീയം മാതൃക കേരള സംസ്കാരത്തെ വിളിച്ചോതുന്നതായി.
കുട്ടികളുടെ പ്രസംഗം, കാവ്യാലാപനം, കേരള ഗാനം, നൃത്താവിഷ്കാരം എന്നിവയും സംഘടിപ്പിച്ചിരുന്നു.ഹെഡ് മാസ്റ്റർ സജി ജോൺ ഉദ്ഘാടനം ചെയ്തു.എസ്.ആർ.ജി കൺവീനർ സിസ്റ്റർ ബീന ജേക്കബ്അധ്യാപകനായ അരുൺ ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു.


