LOCAL NEWSNews
പുന്നക്കൽ വിളക്കാം തോട് എൽപി ആൻഡ് യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസും റാലിയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു

പുന്നക്കൽ വിളക്കാം തോട് എൽപി ആൻഡ് യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസും റാലിയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന ഒരു വലിയ മനുഷ്യചങ്ങല കൈകോർത്തുപിടിച്ച് സ്കൂൾ മുതൽ അങ്ങാടി വരെ നിറഞ്ഞുനിന്നു. ലഹരിയിൽ നിന്നും മോചനം നേടാം സമൂഹത്തെ രക്ഷിക്കാം നല്ലൊരു നാളെക്കായി കൈകോർക്കാം എന്നിങ്ങനെ കുട്ടികൾ ഒരുമിച്ച് ചേർന്ന് പ്രഖ്യാപിച്ചു. അസംബ്ലിയിൽ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികൾ ഏറ്റുചൊല്ലി. ഹെഡ്മാസ്റ്റർമാരായ മിനിജോൺ റോയ് ജോസ് അധ്യാപകരായ അനിൽ ജോൺ ഗീതു ജോസ് മിനി അഗസ്റ്റിൻ അബ്ദുൽ ജബ്ബാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി



