LOCAL NEWSNewsTHIRUVAMBADY

ലഹരിയ്ക്കെതിരെ കുട്ടി ചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

പുല്ലൂരാംപാറ സെൻ്റ്.ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ കുട്ടിചങ്ങലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ കേരളപ്പിറവി ദിനത്തിൽ മയക്കുമരുന്നിനെതിരെ ലഹരിവിരുദ്ധശൃംഖല തിർത്തു. സ്കൂൾ പി ടി എ പ്രിസിഡണ്ട് വിൽസൻ താഴത്തുപറമ്പിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബെന്നി എം.ജെ, ലഹരി വിരുദ്ധ സന്ദേശം നൽകി.

സ്കൂൾ ലീഡർ അമൽ ജയ്സൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ദീപം തെളിയിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. വ്യക്തിത്വ വികസന ക്ലബ് അംഗങ്ങൾ ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചിട്ടു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ ജോളി ഉണ്ണിയേപ്പിള്ളിൽ , പി ടി എ വൈസ് പ്രസിഡന്റ്‌ സണ്ണി കോയിപ്പുറം, സിവിൽ പോലീസ് ഓഫീസർ രാജീവൻ പി, ഷിനോജ് സി.ജെ , റെജി സെബാസ്റ്റ്യൻ, അനു കെ. ആർ എന്നിവർ സംസാരിച്ചു.കേരള പിറവി ദിനത്തിന്റ ഭാഗമായി കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.വിവിധ ക്ലബ്‌ കൺവീനർമാർ, അധ്യാപകർ, ക്ലബ്‌ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com