
കല്ലുരുട്ടി: കല്ലുരുട്ടി സെന്റ് തോമസ് യു. പി. സ്കൂളിൽ അനുഷ്ഠാന കലകളുടെ ഫോട്ടോ പ്രദർശനം നടത്തി. പ്രശസ്ത ഫോട്ടോഗ്രാഫർ സന്തോഷ് ലിയോയുടെ നൂറ്റമ്പതോളം ചിത്രങ്ങളുടെ പ്രദർശനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓങ്കര നാഥൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ.ഫാദർ മാത്യൂ മാവേലി യോഗത്തിന് അധ്യക്ഷത വഹിച്ചു. അനുഷ്ഠാന കലകളുടെ സവിശേഷതകളെ കുറിച്ചും അനുഷ്ഠാന കലകളും , കാവുകളും സംരക്ഷിക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചും ഫോട്ടോഗ്രാഫറും, ഫോക് ലോർ വിദഗ്ദനുമായ സന്തോഷ് ലിയോ ക്ലാസ് എടുത്തു. ഹെഡ് മാസ്റ്റർ ശ്രീ സജി ലൂക്കാസ് സ്വാഗതം ആശംസിച്ചു. അധ്യാപകരായ . നിമ്മി കുര്യൻ, ഷാന്റി ജോൺ , സിജി ഇ കെ , പൗളി അഗസ്റ്റ്യൻ ടിൽ ജി പി തോമസ് എന്നിവർ പ്രസംഗിച്ചു



