
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ് ആഭിമുഖ്യത്തിൽ നടത്തുന്ന ഒന്നാമത് രൂപതാ തല വടം വലി മത്സരത്തിന് ഇന്ന് വൈകുന്നേരം 5 മണിക്ക് പള്ളി പാരീഷ് ഹാളിൽ തുടക്കമാവും.
വിവിധ ഇടവകകളിൽ നിന്നായി ഇരുപതോളം ടീമുകളാണ് മാറ്റുരക്കുന്നത്. ഒന്നു മുതൽ എട്ടു വരെ സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 10001, 7001, 5001 , 2001, 1001, 501, 501, 501 രൂപയും എവർ റോളി ഗ് ട്രോഹിയുമാണ് സമ്മാനം.
മത്സരത്തിന്റെ ആവേശം ചേർന്നു പോകാതിരിക്കാൻ അത്യാധുനിക രീതിയിലുള്ള കോർട്ടും, കാണികൾക്കായി വിപുലമായ സംവിധാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. വടംവലി ആർപ്പുവിളികൾക്കൊപ്പം കാണികളെ ത്രസിപ്പിക്കുന്ന സമ്മാനങ്ങളോടെ സമ്മാന കൂപ്പൺ നറുക്കെടുപ്പും ഉണ്ടാവും.



