LOCAL NEWSNewsTHIRUVAMBADY

കേളകം പഞ്ചായത്ത് സംഘം തിരുവമ്പാടി അഗ്രി ടൂറിസം സർക്യൂട്ട് സന്ദർശിച്ചു

കേളകം പഞ്ചായത്തിന്റെയും പഞ്ചായത്ത് നേതൃത്വം നൽകുന്ന ഹരിത ടൂറിസം സൊസൈറ്റിയുടെയും നേതൃത്വത്തിൽ കേളകം പഞ്ചായത്തിൽ നിന്നുള്ള കർഷകരും ജനപ്രതിനിധികളും തിരുവമ്പാടി അഗ്രി ടൂറിസം സർക്യൂട്ട് കണ്ട് മനസ്സിലാക്കുന്നതിനായി തിരുവമ്പാടി പ്രദേശം സന്ദർശിച്ചു. കേളകം പഞ്ചായത്തിൽ ഫാം ടൂറിസം വികസനത്തിന് വേണ്ട നടപടികളെ കുറിച്ച് പഠിച്ച് തീരുമാനങ്ങൾ എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പ്രസിഡണ്ട് ആയ സിപി അനീഷിന്റെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടോമി പുളിക്കക്കണ്ടം, സജീവ് പാലുണ്ണി മെമ്പർമാരായ ജോണി പാമ്പാടി, അഡ്വക്കേറ്റ് ബിജു, കൃഷി ഓഫീസർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തന, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി എം രമണൻ എന്നിവരുടെ നേതൃത്വത്തിൽ 22 അംഗസംഘം തിരുവമ്പാടി അഗ്രി ടൂറിസം സർക്യൂട്ട് സന്ദർശിച്ചത്. തിരുവമ്പാടി അഗ്രി ടൂറിസം സർക്യൂട്ടിലെ എട്ടോളം ഫാമുകളാണ് ഇന്നലെ എത്തിയ സംഘം സന്ദർശിച്ചത്. അഗ്രി ടൂറിസം സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവലുമായും കർഷകരുമായും ചർച്ചകൾ നടത്തിയ സംഘം ഏറെ സംതൃപ്തിയോടെയാണ് മടങ്ങിയത്. കേളകം ഫാം ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി അഗ്രി ടൂറിസം സൊസൈറ്റിയുടെ എല്ലാ പിന്തുണയും സൊസൈറ്റി ഭാരവാഹികൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com