
കൂമ്പാറ: ഓഗസ്റ്റ് മുതൽ വൈദ്യുതിവകുപ്പിൽ പൊതുജനങ്ങൾക്കായി വാതിൽപ്പടി സേവനം ഊർജിതമാക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി.കൂമ്പാറ സെക്ഷൻ ഓഫീസ് കെട്ടിട നിർമാണ പ്രവർത്തിയുടെ ഉദ്ഘാടന കർമ്മം ഓൺലൈനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂമ്പാറ അങ്ങാടിയ്ക്ക് സമീപം കൂടരഞ്ഞിറോഡിൽ ഷാജി ജോസ് കിഴുക്കരക്കാട്ട് സൗജന്യമായി വിട്ടു നൽകിയ 11 സെൻ്റ് സ്ഥലത്താണ് പുതിയ സെക്ഷൻ ഓഫീസ് കെട്ടിടം നിർമിക്കുന്നത്.
ലിൻ്റോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ എസ് ഈ ബി ചീഫ് എൻജിനിയർ എൻ എ ബിജോയ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്, ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹെലൻ ഫ്രാൻസീസ്, ഗ്രാമ പഞ്ചായത്ത് വൈസ് മേരി തങ്കച്ചൻ, ബിന്ദു ജയൻ, സുരേഷ് ബാബു, സി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു



