LOCAL NEWSNewsTHIRUVAMBADY

വർണ്ണാഭമായ ശിശുദിന റാലിയുമായി സേക്രഡ് ഹാർട്ട് യു.പി.

തിരുവമ്പാടി: ശിശുദിനാഘോഷത്തിന്റെ ഭാഗമായി സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ അസംബ്ലിയും റാലിയും നടന്നു. പൂർവ്വ വിദ്യാർത്ഥിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബോസ് ജേക്കബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു.  ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , സീനിയർ അസിസ്റ്റന്റ് തങ്കമ്മ തോമസ് എന്നിവർ ആശംസകൾ നേർന്നു.ചാച്ചാജിയുടെ വർണ്ണ ചിത്രങ്ങളും വിവരണവും അലങ്കരിച്ച , പതിപ്പ് പ്രകാശനം നടന്നു.

വിദ്യാർത്ഥികളായ ആരുഷി സി സുഭാഷ്, ഇഷ മറിയം , ആബേൽ റിന്റോ , ഹദ്ഫ ഫാത്തിമ , റോസ്ന റോബിൻസ് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.തിരുവമ്പാടി അങ്ങാടിക്ക് കൗതുകം പകർന്ന് നടന്ന ശിശുദിന റാലിയിൽ വർണ്ണവൈവിധ്യം ഒരുക്കിയ മനോഹര ഡിസ്പ്ലേകൾ അണിനിരന്നു. അധ്യാപകരായ ഷോളി ജോൺ , Sr ലീമ , റോജ കാപ്പൻ , റീന പി.തോമസ്, ലിന്റ ബാബു, ഡോണ തോമസ്, അമൽ വിനോയി എന്നിവർ അസംബ്ലിക്കും റാലിക്കും നേതൃത്വം നൽകി. ശിശുദിനാഘോഷ സമാപനത്തിൽ സ്കൂളിലെ ആയിരത്തി അഞ്ഞൂറ് കുട്ടികൾക്കും ചിക്കൻ ബിരിയാണി വിതരണം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com