LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയിൽ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചു

തിരുവമ്പാടി: 69-മത് ദേശീയ സഹകരണ വാരാഘോഷം 2022 നവംബർ 14 മുതൽ 20 വരെ തീയതികളിലായി വിവിധങ്ങളായ പരിപാടികളോടെ ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായുള്ള തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ സഹകരണ വരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് സംഘം പ്രസിഡൻ്റ് ബാബു കെ പൈക്കാട്ടിൽ പതാക ഉയർത്തി.

സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് ഈ വർഷം മുന്നോട്ട് വെച്ചിട്ടുള്ള പ്രമേയം “സഹകരണ സംഘങ്ങളുടെ വളർച്ചയും ഭാവിയും” എന്നതാണ്. പതാക ഉയർത്തൽ ചടങ്ങിൽ സംഘം പ്രസിഡൻ്റ് ബാബു കെ പൈക്കാട്ടിൽ ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, റോബർട്ട് നെല്ലിക്കതെരുവിൽ, ബിന്ദു ജോൺസൺ, ഷെറീന കിളിയണ്ണി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി എൻ എന്നിവർ പ്രസംഗിച്ചു. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ സഹകരണ സംഘങ്ങളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സെമിനാർ വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ നടക്കും.

“നൂതന ആശയങ്ങൾ വളർത്തിയെടുക്കുന്നതിലും പുതു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും സാങ്കേതിക നവീകരണത്തിലും സഹകരണ സംഘങ്ങളുടെ പങ്ക്” എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ .സി പി ശ്രീധരൻ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com