
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പാറ വാർഡിലെ ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അമ്പലപ്പാറ വാർഡ് വികസന സമിതി ആദരിച്ചു.
ചടങ്ങിൽ വാർഡ്മെമ്പർ ഷൌക്കത്തലി കൊല്ലളത്തിൽ അധ്യക്ഷത വഹിച്ചു.വാർഡ് വികസനസമിതി കൺവീനർ നിഷാദ് ഭാസ്കർ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ കൊടഞ്ചേരി ഗവണ്മെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ. ഡോ :അബ്ദുൽകരീം. O C. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ക്ലാസ്സ് എടുത്തു. CDS മെമ്പർ അജിത നന്ദി പറഞ്ഞു.



