LOCAL NEWSNewsTHIRUVAMBADY

നേത്ര പരിശോധന ക്യാമ്പയിൻ സംഘടിപ്പിച്ചു

തിരുവമ്പാടി : സേക്രഡ് ഹാർട്ട്‌ ഹയർ സെക്കണ്ടറി സ്കൂളിൽ NSS വൊളണ്ടിയേഴ്‌സ് നേത്ര പരിശോധന ക്യാമ്പയിൻ സംഘടിപ്പിച്ചു.മുക്കം കമ്മ്യൂണിറ്റി ഹെൽത്ത്‌ ഒപ്റ്റോമെട്രിസ്റ്റ് ബിജീഷ് ക്ലാസ്സെടുക്കുകയും നേത്ര അനുബന്ധ അസുഖങ്ങളെക്കുറിച്ചും കണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു.ക്ലാസ്സിൽ പ്രിൻസിപ്പൽ വിപിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ. തിരുവമ്പാടി ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനീർ മുഖ്യാഥിതിയായി.NSS ലീഡേഴ്‌സ് ആയ ആദിൽ , ഹരിപ്രിയ എന്നിവർ സംസാരിച്ചു. അനഘ , ആകാശ് പ്രിൻസ് എന്നിവർ നേത്രദാന ക്ലാസ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ പ്രതിനിധിയായി സംസാരിച്ചു. ഇന്നത്തെ സാഹചര്യത്തിൽ കണ്ണിന്റെ സംരക്ഷണത്തെക്കുറിച്ചും ഫോണിന്റെ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന പ്രശ്നത്തെക്കുറിച്ചും ക്ലാസ്സെടുത്തു. തുടർന്ന് നേത്ര പരിശോധന നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com