LOCAL NEWSMUKKAMNews

ഭരണഘടനാ ദിനം അന്ധമന്ദിരത്തിൽ ആചരിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ

മുക്കം: നവംബർ 26 ഭരണഘടനാ ദിനം വ്യത്യസ്ഥമായി ആചരിച്ച് നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ്. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പന്നിക്കോട് പഴംപറമ്പിൽ നടത്തുന്ന അന്ധർക്കുള്ള അഗതി മന്ദിരത്തിലാണ് പരിപാടി നടത്തിയത്. ഭിന്നശേഷിക്കാർക്ക് ഭരണഘടന നൽകുന്ന പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും പരിപാടിയിൽ ചർച്ച ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും അന്തേവാസികളും ചേർന്ന് കലാ പരിപാടികൾ അവതരിപ്പിച്ചു.നാഷണൽ സർവ്വീസ് സ്കീമിന്റെ ഭിന്നശേഷി സൗഹൃദ പ്രഭ പദ്ധതി പ്രകാരമാണ് വിദ്യാർത്ഥികൾ അഗതി മന്ദിരത്തിൽ എത്തിയത്.ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് മലപ്പുറം ജില്ലാ ട്രഷററർ അബ്ദുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.

പൊതുപ്രവർത്തകൻ ബാബു മൂലയിൽ, പ്രോഗ്രാം ഓഫീസർ സി.എ അജാസ്, കെ.ജി അയ്യൂബ് രമേഷ് , വിശാലം, ഉഷാ ദേവി, സുനിൽ ,ബാസിൽ കബീർ, അബിൻ ബാബു, ഫാത്തിമ നൗറിൻ, അനന്ദു വി കെ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com