LOCAL NEWS

മുക്കം ഉപജില്ല എജുക്കേഷൻ കോഡിനേഷൻ കമ്മിറ്റി പ്രതിഭാദരവും യാത്രയയപ്പ് സമ്മേളനവും നടത്തി

മുക്കം:വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് മുക്കം ഉപജില്ല എജുക്കേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കം നഗര സഭയിലെയും കൊടിയത്തൂർ, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെയും സർക്കാർ, എയ്ഡഡ് മേഖലകളിൽ പ്രവർത്തിക്കുന്ന നൂറോളം പ്രൈമറി – സെക്കൻഡറി വിദ്യാലയങ്ങളിൽ നിന്ന് പിരിയുന്ന സ്ഥാപന മേധാവികൾ അടക്കമുള്ള 58 അധ്യാപകരെയാണ് മുക്കം ഇ.എം.എസ് ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.

മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ച ചടങ്ങ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് കെ.പി ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ, താമരശ്ശേരി ഡി.ഇ.ഒ കെ.ജി മനോഹരൻ, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഓംകാര നാഥൻ, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ അഗസ്റ്റിൻ മഠത്തിപറമ്പിൽ, കുന്നമംഗലം ബി.പി.സി പി.എൻ അജയൻ, പ്രിൻസിപ്പൽ ഫോറം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ സന്തോഷ് മൂത്തേടം, ഹൈസ്കൂൾ ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സജി ജോൺ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.കെ ഷമീർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സംസ്ഥാന, ജില്ലാ സ്കൂൾ കലാ കായിക ശാസ്ത്ര മേളകളിൽ വിജയിച്ചവരും എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ് തുടങ്ങിയ വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവരുമായ 500 ഓളം പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com