
തിരുവമ്പാടി :കോഴിക്കോട് ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനത്തോടെ ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി ആരോൺ ജോസഫ് അനീഷ്. തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആരോൺ.
കൊല്ലത്ത് വെച്ച് നടന്ന 70-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ ഷോട്ട് പുട്ടിൽ മീറ്റ് റെക്കോർഡോടെ ഒന്നാം സ്ഥാനവും, ഡിസ്കസ് ത്രോയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. കൂടാതെ മുക്കം ഉപജില്ലാ സ്കൂൾ അത്‌ലറ്റിക്സിലും ഇതേ വിഭാഗങ്ങളിൽ ആരോൺ ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.
കൂമ്പാറ പുളിമൂട്ടിൽ അനീഷ് ജോസഫ് – ജെന്നി അബ്രഹാം ദമ്പതികളുടെ മകനാണ്. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ ഹെപ്റ്റാത്തലണിൽ സ്വർണ്ണ മെഡൽ ജേതാവായ മുൻ ഇന്ത്യൻ അത്‌ലറ്റ് ശ്രീ. പി. ജെ. വിനോദിന്റെ സഹോദരന്റെ മകനാണ് ആരോൺ.



