
പുതുപ്പാടി:കൈതപ്പൊയിൽ – കോടഞ്ചേരി റോഡിൽ ഇന്നലെ രാത്രി ഏഴര മണിയോടെ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. മാനന്തവാടി അഞ്ചു കുന്ന് സ്വദേശി റഷീദ്(51) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. സാരമായി പരിക്കേറ്റ റഷീദിൻ്റെ ഭാര്യ റംല കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിസയിലാണ്.



