LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

കോഴിക്കോട് SMA ബാധിച്ച കുരുന്നുകളുടെ ചികിത്സാ സഹായം തടയാൻ ശ്രമം; 50 കോടി ലഭിച്ചെന്ന് വ്യാജപ്രചരണം.

തിരുവമ്പാടി : മുക്കത്തെ സ്പൈനൽ മസ്കുലാർ അട്രോഫി രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായം തടയാൻ വ്യാജപ്രചാരണം. 50 കോടി ലഭിച്ചെന്നും, ഇനി പണം അയക്കേണ്ടെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം.ചികിത്സയ്ക്കായി ഇനിയും 33 കോടിയിലേറെ കണ്ടെത്തേണ്ടതുണ്ട്. 20 ദിവസം കൊണ്ട് ലഭിച്ചത് 16.30 കോടി മാത്രംമാണ്. കുടുംബത്തിന്റെ മുന്നിൽ ഇനിയുള്ളത് ആകെ 30 ദിവസമാണ്. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ചികിത്സാ സഹായ കമ്മിറ്റി വ്യക്തമാക്കി.ഒറ്റപ്രസവത്തിലൂടെ അരുൺ-ഷാൽമി ദമ്പതികളുടെ ഒന്നര വയസുകാരായ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് വേണ്ടത്.സ്വകാര്യ സ്ഥാപനങ്ങളിലെ ചെറിയ ജോലി കൊണ്ട് കുടുംബം പുലർത്തുന്ന അരുണിന് ഈ ഭീമമായ തുക ഒറ്റയ്ക്ക് സമാഹരിക്കുക അസാധ്യമാണ്. നിലവിൽ പ്രതിമാസം വലിയ തുക ചിലവഴിച്ചുള്ള തുള്ളിമരുന്നുകൾ നൽകിയാണ് കുഞ്ഞുങ്ങളുടെ അവസ്ഥ മോശമാകാതെ നോക്കുന്നത്. 50 കോടി രൂപയുടെ ചികിത്സാ സമാഹരണം കേവലം ഒരു ഗ്രാമത്തിൻ്റെ മാത്രം പോരാട്ടമല്ല, മറിച്ച് കേരളത്തിൻ്റെ തന്നെ ഒന്നാകെയുള്ള അതിജീവന ദൗത്യമായി മാറിയിരിക്കുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com