KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ആശയങ്ങളിൽ നിന്ന് കണ്ടുപിടുത്തങ്ങളിലേക്ക് ചെമ്പുകടവ് സ്കൂളിൽ റോബോട്ടിക്സ് വിസ്മയം.

കോടഞ്ചേരി: വാക്കറോ ഫൗണ്ടേഷന്റെയും ഡിലീഡ് ഇന്റർനാഷണലിന്റെയും സഹകരണത്തോടെ ഡയറ്റ് കോഴിക്കോട് നടപ്പിലാക്കുന്ന റോബോട്ടിക്സ് പദ്ധതിയുടെ ഭാഗമായി ജി.യു.പി.എസ് ചെമ്പുകടവിൽ അഞ്ചുമാസത്തെ പഠനപ്രവർത്തനങ്ങളുടെ സ്കൂൾതല പ്രദർശനം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും സാങ്കേതികവിദ്യയോടുള്ള താൽപര്യവും നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള കഴിവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ സ്വന്തമായി വികസിപ്പിച്ചെടുത്ത വിവിധ സാങ്കേതിക കണ്ടുപിടുത്തങ്ങൾ പ്രദർശനത്തിലെ ശ്രദ്ധാകേന്ദ്രമായി.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നാൻസി ജോഷി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേഷ് തോമസ് സ്വാഗതം ആശംസിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ നാസർ മുഖ്യാതിഥിയായി. വാക്കറോ ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് സുമിത്ര ബിനു പദ്ധതിയുടെ അവലോകനം അവതരിപ്പിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറി , ഡയറ്റ് ഫാക്കൽറ്റി ഡോ. സജിനി, വാക്കറോ സി.എസ്.ആർ എക്സിക്യൂട്ടീവ് ശ്രീരാം സി.ജെ, ഡി’ലീഡ് ഇന്റർനാഷണൽ പ്രോജക്ട് ഹെഡ് അമൽ എസ്. രാജ്, റോബോട്ടിക്സ് സ്കൂൾ മെന്റർ സംഗീത്, പി. ടി. എ പ്രസിഡന്റ് വിനോജ്, എം. പി. ടി. എ പ്രസിഡന്റ് ഭവ്യ എന്നിവർ ആശംസകൾ നേർന്നു.അഞ്ചുമാസത്തെ പരിശീലനത്തിലൂടെ കുട്ടികൾ ആർജിച്ചെടുത്ത അറിവും പ്രായോഗിക പരിചയവും അവരുടെ സ്വന്തം ആശയങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ സാങ്കേതിക മാതൃകകളും പ്രദർശനത്തിൽ ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ സർഗാത്മകതയ്ക്കും ശാസ്ത്രീയ ചിന്തയ്ക്കും സാങ്കേതിക മികവിനും വേദിയൊരുക്കിയ പ്രദർശനം രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റി.പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയവരെയും പിന്തുണ നൽകിയവരെയും ചടങ്ങിൽ ആദരിച്ചു. റോബോട്ടിക്സ് സ്കൂൾ കോർഡിനേറ്റർ കവിത എൻ.കെ. നന്ദി രേഖപ്പെടുത്തി.പാഠപുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും സ്വന്തം ആശയങ്ങളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ യാഥാർഥ്യമാക്കാനും കുട്ടികൾക്ക് ആത്മവിശ്വാസം നൽകിയ ഈ പ്രദർശനം വിദ്യാലയത്തിന്റെ പഠനചരിത്രത്തിലെ ശ്രദ്ധേയമായി മാറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com