LOCAL NEWS

റേഷൻ അറിയിപ്പ്

(1) 2025 നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (29.11.2025 – ശനിയാഴ്ച) അസാനിക്കുന്നതാണ്.

(2) 30.11.2025 (ഞായറാഴ്ച), 01.12.2025 (തിങ്കളാഴ്ച) എന്നീ തീയതികളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.

(3) 2025 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.12.2025 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(4) 2025 ഡിസംബർ മാസത്തിൽ, ലഭ്യതയ്ക്കനുസരിച്ച്, വൈദ്യുതി ഉള്ള വീടുകളിലെ AAY, PHH കാർഡുകൾക്ക് 1 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഉള്ള വീടുകളിലെ NPS, NPNS കാർഡുകൾക്ക് 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് 4 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

(5) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ഡിസംബർ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…
(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com