
മുക്കം: ഇരുവഞ്ഞിപ്പുഴ, ചാലിയാർ, ചെറുപുഴ എന്നിവിടങ്ങളിൽ നീർനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇരുവഞ്ഞിപ്പുഴ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ നിരാഹാര സമരം നടത്തുന്നു.നീർനായ ആക്രമണത്തിൽ പരിക്കേറ്റവരെ കൂടി ഉൾപ്പെടുത്തിയാണ് സമരം സംഘടിപ്പിക്കുന്നത്.
നീർനായ ശല്യത്തിന് പരിഹാര നടപടികൾ സ്വീകരിക്കാത്തതിലും ഇരുവഞ്ഞി കൂട്ടായ്മ ഉൾപ്പെടെ സമർപ്പിച്ച പദ്ധതി അംഗീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് മുക്കം നഗര സഭ, കൊടിയത്തൂർ, കാരശേരി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ നിരാഹാര സമരം നടത്തുന്നത്. 29ന് കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിലും 30ന് കാരശേരി പഞ്ചായത്ത് ഓഫീസിന് മുന്നിലും മേയ് ഒന്നിന് മുക്കം നഗരസഭ ഓഫീസിന് മുന്നിലും സമരം നടക്കും.



