LOCAL NEWS

കൊടിയത്തൂർ ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ട്‌ നില

കൊടിയത്തൂർ ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ വാർഡ് ഉപതിരഞ്ഞെടുപ്പിൽ മാട്ടുമുറി വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി യു.പി. മമ്മദും ഓമശ്ശേരി പഞ്ചായത്തിലെ വാർഡ് 17 നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബീന പത്മദാസൻ വിജയിച്ചു.44 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.പി. മമ്മദ് വിജയം നേടിയത്.ആകെ 1340 വോട്ട് രെഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ, യു.പി. മമ്മദ് 650 വോട്ടുകൾ നേടി. എൽഡിഫ് സ്ഥാനാർത്ഥി 606 വോട്ടുകൾ നേടിയിരിക്കുകയാണെങ്കിൽ, എസ്.ഡി.പി.ഐ. 52, ബി.ജെ.പിയ്ക്ക് 24, സ്വതന്ത്ര സ്ഥാനാർത്ഥികളായ പി. മമ്മദിന് 5, കെ. കെ. മമ്മദിന് 2, കബീർ മുസ്ലിയാർക്ക് 1 വോട്ട് ലഭിച്ചു.മുൻപ് 320 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച യുഡിഎഫ്, ഈ തവണ ഭൂരിപക്ഷം കുറയുന്നത് തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.ഉപതിരഞ്ഞെടുപ്പിന്റെ വിജയത്തോടെ, 16 അംഗങ്ങളുള്ള കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് വെൽഫെയർ പാർട്ടി മുന്നണിക്ക് 14 അംഗങ്ങളും, എൽഡിഫിന് 2 അംഗങ്ങളും നിലനിർത്തിയിട്ടുണ്ട്.

72 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ബീന പത്മദാസൻ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 17 മങ്ങാട് വെസ്റ്റിൽ നിന്നും വിജയിച്ചത്. ബീന പത്മദാസൻ (എൽഡിഎഫ്): 488, അഞ്ജു അരീക്കൽ (യുഡിഎഫ്) – 416, ഉഷ ഗോപാലൻ (ബി ജെപി ) -214 എന്നിങ്ങനെയാണ്‌ വോട്ട്‌ നില.എൽഡിഎഫ് അംഗം വി പങ്കജവല്ലി മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫിലെ ബീന പത്മദാസനും യുഡിഎഫിലെ അഞ്‌ജു അരീക്കലും തമ്മിലായിരുന്നു പ്രധാന മത്സരം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com