
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാരങ്ങാത്തോട് ഭാഗത്തുനിന്നും 150 കിലോ തൂക്കം വരുന്ന ഒറ്റയാൻ കാട്ടുപന്നിയെ, എം പാനൽ ഷൂട്ടർ ആയ പുല്ലൂരാംപാറ ഇടക്കര വിൽസൺ വെടിവെച്ച് കൊന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരിയുടെ നിർദ്ദേശാനുസരണം ജഡം, നിയമാനുസൃതം മറവ് ചെയ്തു.



