
പന്നിക്കോട്:പന്നിക്കോട് പ്രദേശത്ത് 12 വർഷത്തിലേറെയായി കലാ – കായിക – സാമൂഹിക- സാംസ്‌കാരിക- സാന്ത്വന മേഖലകളിൽ നിറസാനിധ്യമായ സഹായി ആർട്സ് & സ്പോർട്സ് ക്ലബ് പ്രദേശത്തെ വിദ്യാർഥികൾക്കായി പഠനോപകരണം വിതരണം ചെയ്തു. ചെറു കഥാ- കവിതാകൃത്ത് ജലീൽ പരവരിയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകി ഉദ്ഘാടനം ചെയ്തു. തുടർച്ചയായി 12 വർഷവും ഇരുന്നൂറിലേറെ വിദ്യാർത്ഥികൾക്ക് സഹായിയുടെ പഠനോപകരണ സഹായം ലഭിച്ചു. ക്ലബ് സെക്രട്ടറി ശരത് പരവരിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രസിഡന്റ് അഭിജിത്ത് ഖജാൻജി റാഷിം എന്നിവർ സംസാരിച്ചു.



