
കോടഞ്ചേരി: എഫ്.എച്ച്.സിയിൽ അഞ്ചുവർഷക്കാലമായി സേവനം നൽകി വിരമിച്ച ഡോക്ടർ അബ്ദുറഹിമാന് കോടഞ്ചേരി എഫ്.എച്ച്. സി വച്ച് എച്ച്. എം.സി യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം അഷ്റഫ് അദ്ദേഹത്തിന് ഉപഹാരം നൽകി യോഗത്തിൽ വൈസ് പ്രസിഡണ്ട് സുമാ രാജേഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം രാധാകൃഷ്ണൻ ഡിവിഷൻ മെമ്പർ റോയി കുന്നപ്പള്ളി ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ജോസഫ്, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ മെഡിക്കൽ ഓഫീസർ ഡോ. തസ്നി എച്ച്.ഐ തോമസ് കെ പി,ബി ഡി ഓ ബിജിൻ ജേക്കബ് തുടങ്ങിയവർ ആദരം അർപ്പിച്ച് സംസാരിച്ചു.



