
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ അഗസ്ത്യമുഴിക്ക് സമീപം പെരുമ്പടപ്പിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കാറിൽ ഇടിച്ചു അപകടം.ഓമശ്ശേരി ഭാഗത്തുനിന്നും രോഗിയുമായി വരികയായിരുന്ന ആംബുലൻസ് മുക്കത്ത് നിന്നും വരുകയായിരുന്നു കാറിൽ ഇടിച്ചാണ് അപകടം. രാത്രി 10.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്.കാറിലും ആംബുലൻസിലുമായി ആറ് യാത്രക്കാർക്ക് പരിക്കേറ്റു ഇവരെ സമയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.



