LOCAL NEWS

ഹൈറേഞ്ച് ക്ലബിന്റെ ഫുട്ബോൾ ടീം ഇനി ബൂട്ടണിയുന്നത് കോസ്മോസിന്റ തന്ത്രങ്ങളിൽ

ഹൈറേഞ്ച് ക്ലബിന്റെ ഫുട്ബോൾ ടീം ഇനി ബൂട്ടണിയുന്നത് കോസ്മോസിന്റ തന്ത്രങ്ങളിൽപുല്ലുരാംപാറ : ഹൈറേഞ്ച് ക്ലബ്‌ കൊടക്കാട്ടുപാറയുടെ പിന്തുണയോടു കൂടെ കൊടക്കാട്ടുപാറയിലെ വളർന്നു വരുന്ന യുവ തലമുറക്ക് ഫുട്ബോൾ പാഠങ്ങൾ പകർന്നു നൽകാൻ ഇനി തിരുവമ്പാടി കോസ്മോസിന്റെ പ്രതിനിധികൾ. ഫുട്ബോളിന്റെ കളിതട്ടിൽ നിരവധി പ്രതിഭകളെ വാർത്തെടുത്ത കോസ്മോസ് ക്ലബ്ബും, മലയോരത്തിൻ്റെ കരുത്തും കാല്പന്തിന്റെ തന്ത്രങ്ങളും മെനയുന്ന ഹൈറേഞ്ച് ക്ലബ്ബും ഒരുമിക്കുമ്പോൾ മലയോരത്തിന്റെ കാല്പന്തിന് കുറച്ചു നല്ല പ്രതിഭകൾ വളർന്നു വരുമെന്ന് ഉറപ്പ്.ഇന്ന് രാവിലെ തുടക്കം കുറിച്ച ക്യാമ്പ് ഇനി എല്ലാ അവധി ദിവസങ്ങളിലും തുടരും എന്ന് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com